Hot Posts

6/recent/ticker-posts

കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള ബി​ല്‍ തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ​യി​ൽ



ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക​നി​യ​മ​ങ്ങ​ൾ പി​ന്‍​വ​ലി​ക്കാ​നു​ള്ള ബി​ല്‍ പാ​ർ​ല​മെ​ന്‍റ് ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച​ ലോ​ക്‌​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ബി​ജെ​പി​യും കോ​ൺ​ഗ്ര​സും എം​പി​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

പ്ര​തി​പ​ക്ഷ​ത്തി​ന് മു​ന്നി​ൽ കാ​ര്യ​മാ​യി വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​തെ ബി​ല്ല് പാ​സാ​ക്കി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്. ന​വം​ബ​ർ 23 മു​ത​ൽ ഡി​സം​ബ​ർ 23 വ​രെ​യാ​ണ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ എ​ത്ര​യും പെ​ട്ടെ​ന്ന് മൂ​ന്ന് നി​യ​മ​ങ്ങ​ളും പി​ന്‍​വ​ലി​ച്ച് മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളേ​ണ്ട​ത് ബി​ജെ​പി​യെ സം​ബ​ന്ധി​ച്ച് നി​ര്‍​ണാ​യ​ക​മാ​ണ്.

Reactions